ഇന്ധന വില വർധന; സർക്കാറിന്​ പങ്കില്ല -ബി.ജെ.പി

ന്യൂഡൽഹി: ഇന്ധന വില വർധനവിൽ സർക്കാറിന്​ പങ്കില്ലെന്ന്​ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്​. ജനങ്ങൾക്ക്​ സത്യമറിയാം. ബാഹ്യ ഘടകങ്ങളാണ്​ വില വർധനവിന്​ കാരണമെന്നും അദ്ദേഹം പറഞ്ഞു.

കുറച്ചു സമയത്തേക്കുള്ള ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുപോലും ജനങ്ങൾ ബന്ദിനെ പിന്തുണച്ചില്ല. ഇത്​ കോൺഗ്രസ​ി​േൻറയും മറ്റ്​ പ്രതിപക്ഷ കക്ഷികളുടേയും ശക്​തി ചോർത്തി. ജനങ്ങളെ ഭയപ്പെടുത്താൻ അവർ അക്രമം അഴിച്ചു വിടുകയാണെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു.

എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്​. പക്ഷെ പെട്രോൾ പമ്പുകളും ബസുകളും അഗ്നിക്കിരയാക്കുകയാണ്​. ബിഹാറിലെ ജഹാൻബാദിൽ നടന്ന പ്രതിഷേധത്തിനിടെ കുരുങ്ങിക്കിടന്ന ആംബുലൻസിൽ വെച്ച്​ കുട്ടി മരിച്ചു. ആരാണ്​ ഇതിനുത്തരവാദിയെന്നും രവിശങ്കർ പ്രസാദ്​ ചോദിച്ചു.

Tags:    
News Summary - No role of government in fuel hike: BJP -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.