അധ്യക്ഷ പദവിയിലേക്ക്​ തിരിച്ചെത്തുമോ എന്ന ചോദ്യമേ ഉദിക്കുന്നില്ല; ആവശ്യം തള്ളി രാഹുൽ

ന്യൂഡൽഹി: കോൺഗ്രസ്​ അധ്യക്ഷ സ്ഥാനത്തേക്ക്​ മടങ്ങിയെത്തിയേക്കുമെന്ന പ്രവർത്തകർക്കിടയി​ലെ അഭ്യൂഹങ്ങളെ അപ് രസക്തമാക്കിക്കൊണ്ട്​ നിലപാട്​ വ്യക്തമാക്കി രാഹുൽ ഗാന്ധി. അധ്യക്ഷ പദത്തിലേക്ക് മടങ്ങിയെത്തണമെന്ന നേതാക്കളുടെ ആവശ്യം രാഹുല്‍ ഗാന്ധി തള്ളിയതായാണ്​ റിപ്പോർട്ട്​. ഇതു​ സംബന്ധിച്ച്​ ഇനി പുനരാലോചനയില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയതായി അദ്ദേഹത്തോട്​ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്​ എൻ.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു​.

‘‘നേതൃത്വവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞാന്‍ തീരുമാനം വ്യക്തമാക്കിയതാണ്. ഇക്കാ​ര്യം വിശദീകരിച്ച് നേരത്തേ പാര്‍ട്ടിക്കു കത്തു നല്‍കുകയും ചെയ്തിട്ടുണ്ട്​. നിലവിൽ കോൺഗ്രസ്​ അധ്യക്ഷപദത്തില്‍ തിരിച്ചുവരുന്നതു സംബന്ധിച്ച്​ ചോദ്യമേ ഉദിക്കുന്നില്ല’’-രാഹുല്‍ ഗാന്ധി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസി​​െൻറ ദയനീയ പരാജയത്തെത്തുടര്‍ന്ന്​ രാഹുല്‍ അധ്യക്ഷപദം ഒഴിയുകയായിരുന്നു. തുടർന്ന്​ സോണിയ ഗാന്ധി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി നിയമിതയായി.

ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് വിശ്രമത്തിലുള്ള സോണിയയ്ക്കു പകരം രാഹുല്‍ തന്നെ അധ്യക്ഷപദത്തില്‍ എത്തുമെന്ന് ഏതാനും ദിവസങ്ങളായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പാർട്ടിയിലെ യുവാക്കളും ചില നേതാക്കളുമുൾപ്പെടെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഹുല്‍ ഇതുവരെ ഇക്കാര്യത്തിൽ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - No Question, Rahul Gandhi Said On Return As Congress Chief -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.