ഇപ്പോൾ ബി.ജെ.പിക്ക് ചായക്കാരെ വേണ്ടേ‍? കാവൽക്കാരൻ പ്രചാരണത്തിനെതിരെ മായാവതി

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെയും കാവൽക്കാരൻ പ്രചാരണത്തെ പരിഹസിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. ച ായക്കാരനെ ബി.ജെ.പിക്ക് ഇപ്പോൾ വേണ്ടാതായെന്നാണ് മായാവതിയുടെ ട്വീറ്റ്.

2014 ചായക്കാരൻ പ്രചാരണം നടത്തിയ ബി.ജെ.പ ി ഇന്ന് കാവൽക്കാരനിലേക്ക് മാറിയിരിക്കുന്നു. ബി.ജെ.പി ഭരണത്തിന് കീഴിൽ ഇന്ത്യക്കുണ്ടായ മാറ്റമാണ് ഇത് തെളിയിക്കുന്നതെന്നും മായാവതി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാഹുലും കാവൽക്കാരൻ പ്രചാരണത്തെ വിമർശിച്ചിരുന്നു. ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​തെ കാ​വ​ൽ​ക്കാ​ര​നാ​ക്കൂ എ​ന്ന് നേ​ര​േ​ത്ത ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത മോ​ദി, പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ൾ രാ​ജ്യ​ത്തു​ള്ള​വ​രെ മു​ഴു​വ​ൻ കാ​വ​ൽ​ക്കാ​രാ​ക്കി മാ​റ്റാ​നാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ശ്ര​മി​ക്കു​ന്ന​തെ​ന്നും രാഹുൽ പറഞ്ഞിരുന്നു.

Tags:    
News Summary - No More A Chaiwala?" Mayawati-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.