Posted On
date_range Updated On
date_range ഒറ്റ-ഇരട്ട അക്ക നമ്പർ പരിഷ്കാരം നീട്ടില്ലെന്ന് കെജ്രിവാൾ
ന്യൂഡൽഹി: ഒറ്റ-ഇരട്ട അക്ക നമ്പർ പരിഷ്കാരം തൽക്കാലത്തേക്ക് നീട്ടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ. ഇ ക്കാര്യത്തിൽ അന്തിമ തീരുമാനം തിങ്കളാഴ്ച എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മലിനീകരണത്തിെൻറ തോത് വിലയിരുത്തിയതിന് ശേഷമാവും അന്തിമതീരുമാനം. മലിനീകരണം തടയുന്നതിനായി ഡൽഹിയിൽ നവംബർ നാലിനാണ് ഒറ്റ-ഇരട്ട അക്ക നമ്പർ പരിഷ്കാരം തുടങ്ങിയത്.
പരിഷ്കാരം താൽക്കാലികമായി നിർത്തുകയാണ്. നഗരത്തിലെ മലിനീകരണ തോത് പരിശോധിച്ച് വരികയാണ്. ഡൽഹിയിൽ വീശുന്ന കാറ്റിൽ പുരോഗതിയുണ്ടായാൽ ഒറ്റ-ഇരട്ട അക്ക നമ്പർ പരിഷ്കാരമുണ്ടാവില്ല. ഇക്കാര്യം പരിശോധിച്ച ശേഷം തിങ്കളാഴ്ച അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.