Posted On
date_range Updated On
date_range നവനിർമാൺ സേനയുമായി സഖ്യമില്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസ്
മുംൈബ: രാജ്താക്കറയുടെ നവനിർമാൺസേനയുമായി രാഷ്ട്രീയ സഖ്യമില്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരുപം. എൻ.സി.പിയുമായി സഖ്യം പുനഃസ്ഥാപിക്കാനാണ് ശ്രമം നടക്കുന്നത്. നവനിർമാൺസേന എല്ലാ നിലയിലും കോൺഗ്രസിന് എതിരാണ്. ജാതി, മതം എന്നിവയിലൂടെ വെറുപ്പിന്‍റെ രാഷ്ട്രീയമാണ് അവർ മുന്നോട്ടു വെക്കുന്നതെന്നും സഞ്ജയ് നിരുപം മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പിക്കെതിരെ വിശാലസഖ്യം രൂപീകരിക്കാനുള്ള എൻ.സി.പി ശ്രമം നടത്തുന്നതിനിടെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.