Posted On
date_range Updated On
date_range ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ നേരിടും -അമിത് ഷാ
വൈശാലി (ബിഹാർ): ഈ വർഷം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ നേരിടുമെന്ന് ബി.ജ െ.പി അധ്യക്ഷൻ അമിത് ഷാ. ബിഹാറിലെ വൈശാലിയിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയുമായി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ബി.ജെ.പിയും ജെ.ഡി.യുവും ഒരുമിച്ച് മത്സരിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ കുപ്രചരണങ്ങളും അവസാനിക്കുന്നു -അമിത് ഷാ പറഞ്ഞു. ബിഹാർ എൻ.ഡി.എയിൽ പ്രശ്നങ്ങളുണ്ടെന്നും ബി.ജെ.പിയും ജെ.ഡി.യുവും വേർപിരിയുകയാണെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് അമിത് ഷായുടെ പ്രസ്താവന.
ബി.ജെ.പി സഖ്യം ഭരിക്കുന്ന ബിഹാറിൽ എൻ.ആർ.സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. നിതീഷിന്‍റെ പ്രസ്താവന കേന്ദ്രസർക്കാറിന് കടുത്ത തിരിച്ചടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.