Posted On
date_range Updated On
date_range മൂന്നാമങ്കത്തിന് ഗഡ്കരി പത്രിക നൽകി
മുംബൈ: കേന്ദ്രമന്ത്രിയും ബി.ജെ.പിയിലെ മുതിർന്ന നേതാവുമായ നിതിൻ ഗഡ്കരി പത്രിക സമർപ്പിച്ചു. നാഗ്പുർ മണ്ഡലത്തിൽ ഗഡ്കരിക്കിത് മൂന്നാമങ്കമാണ്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ പക്ഷ എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമർപ്പണം.
കോൺഗ്രസിലെ എതിരാളി വികാസ് തക്രെയും പത്രിക നൽകി. മഹാരാഷ്ട്ര മന്ത്രിയും ബി.ജെ.പി മുതിർന്ന നേതാവുമായ സുധീർ മുങ്കൻതിവാറാണ് പത്രിക സമർപ്പിച്ച മറ്റൊരു പ്രമുഖൻ. ചന്ദ്രാപുരാണ് മണ്ഡലം. മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ ഏക സീറ്റാണിത്. ബുധനാഴ്ചയായിരുന്നു പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.