നിർഭയ കേസ്​ പ്രതിക്ക്​ സ്​കീസോഫ്രീനിയയെന്ന്​ അഭിഭാഷകൻ

ന്യൂഡൽഹി: നിർഭയ​ കൂട്ടബലാൽസംഗ കേസിലെ പ്രതി വിനയ്​ കുമാർ ശർമ്മക്ക്​ വിദഗ്​ധ ചികിൽസ വേണമെന്ന്​ ആവശ്യപ്പെട്ട്​ നൽകിയ ഹരജിയിൽ ഡൽഹി കോടതി തീഹാർ ജയിൽ അധികൃതരുടെ അഭിപ്രായമാരാഞ്ഞു. സ്​കീസോഫ്രീനിയ രോഗം (ചിത്തഭ്രമം) വിനയ്​ ശ ർമ്മക്കുണ്ടെന്നാണ്​ ഹരജിയിൽ പ്രധാനമായും പറയുന്നത്​.

വിനയ്​ ശർമ്മയുടെ തലക്കും കൈകൾക്കും പരിക്കുണ്ടെന്നും സ്​​കീസോഫ്രീനിയയുണ്ടെന്നുമാണ്​ ഹരജിയിൽ പറയുന്നത്. സ്വന്തം അമ്മയെ പോലും വിനയ്​ ശർമ്മക്ക് തിരിച്ചറിയാൻ പറ്റുന്നില്ലെന്നും അഭിഭാഷകൻ പറയുന്നു. ഇക്കാര്യത്തിൽ ഉടൻ മറുപടി സമർപ്പിക്കാൻ ജസ്​റ്റിസ്​ ദർമേന്ദർ റാണ ജയിൽ അധികൃതരോട്​ ആവശ്യപ്പെട്ടു. അതേസമയം, പ്രതികൾ നൽകിയ ഹരജിയെ പ്രോസിക്യൂഷൻ എതിർത്തു.

നിർഭയ കേസ്​ പ്രതിയായ വിനയ്​ ശർമ്മ ജയിലിൽ ആത്​മഹത്യക്ക്​ ശ്രമിച്ചിരുന്നു. ചുമരിൽ തലയിടിച്ചാണ്​ വിനയ്​ ആത്​മഹത്യക്ക്​ ശ്രമിച്ചത്​. ഇതിന്​ പിന്നാലെയാണ്​ ഹരജിയുമായി പ്രതിഭാഗം അഭിഭാഷകർ രംഗത്തെത്തിയത്​. നേരത്തെ നിർഭയ കേസ്​ പ്രതികളെ മാർച്ച്​ മൂന്നിന്​ തൂക്കിലേറ്റാൻ കോടതി മരണവാറണ്ട്​ പുറപ്പെടുവിച്ചിരുന്നു.

Tags:    
News Summary - Nirbhaya case Accused Suffers from Schizophrenia-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.