മുംബൈ: നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ മൂന്നിടത്തെ സ്വത്തുക്കൾ ബൃഹാൻമുംബൈ മുനിസിപ്പൽ കേ ാർപറേഷൻ കണ്ടുകെട്ടി. 9.5 കോടിയുടെ നികുതി കുടിശ്ശികയാണ് നീരവ് മോദി യുടെ പേരിലുള്ളത്. ഇയാളുടെ നാല് സ്വത്തുക്കൾ ലേലം ചെയ്യാനുള്ള നടപട ിയിലാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം.
ഇതിൽ മൂന്നെണ്ണം വ്യവസായ സ്ഥാപനവും ഒന്ന് താമസ സമുച്ചയവുമാണ്. ഈ സാഹചര്യത്തിൽ സ്വത്തുക്കളുടെ മേലുള്ള നികുതി കുടിശ്ശിക എത്രയും നേരത്തേ അടക്കണമെന്ന് കാണിച്ച് ഇ.ഡിക്ക് ബി.എം.സി കത്തെഴുതിയിരുന്നു. മുംബൈയിലെ ലോവർ പരേൽ മേഖലയിലെ പെനിൻസുല ബിസിനസ് പാർക്കിലെയും കുർളയുടെ പ്രാന്തപ്രദേശത്തെ കോഹിനൂർ സിറ്റിയിലെയും വസ്തുവകകളാണ് ബി.എം.സി കണ്ടുകെട്ടിയത്.
അതിനിടെ, ലണ്ടനിൽ ജയിലിലുള്ള മോദിയുടെ ജാമ്യാപേക്ഷ ബ്രിട്ടീഷ് കോടതി അഞ്ചാമതും തള്ളി.
ബാങ്ക് വായ്പയെടുത്ത് ലണ്ടനിലേക്ക് കടന്ന 49കാരനായ നീരവ് കഴിഞ്ഞ വർഷം മാർച്ചിൽ അറസ്റ്റിലായതുമുതൽ ദക്ഷിണ ബ്രിട്ടനിലെ വാൻറ്സ്വർത്ത് ജയിലിലാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജാമ്യാപേക്ഷ അഞ്ചാം തവണയും ലണ്ടൻ ഹൈകോടതി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.