ഭോപാൽ: ഒമ്പത് ദിവസം മാത്രം പ്രായമുള്ള പെൺകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഭോപാലിൽ സുൽത ്താനിയ ആശുപത്രിയാലാണ് സംഭവം.
കുട്ടിയുടെ മാതാപിതാക്കളുടെ കോവിഡ് പരിശോധനാ ഫലം വന്നിട്ടില്ല. അതേസമയം, ആ ശുപത്രിയിലെ രണ്ട് നഴ്സുമാർക്ക് നേരത്തെ കോാവിഡ് സ്ഥിരീകരിച്ചിരുന്നു.
ഏപ്രിൽ 7 ന് സിേസറിയനിലൂടെയായിരുന്നു പ്രസവം. ഏപ്രിൽ 11 ന് കുഞ്ഞും അമ്മയും ആശുപത്രി വിട്ടു. ശേഷം, ആശുപത്രിയിലെ നഴ്സിന് കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്ത് വന്നതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പരിശോധനക്കായി ഹാജരാകുകയായിരുന്നു.
മധ്യപ്രദേശിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1407 ആയിട്ടുണ്ട്. ഇവരിൽ 72 പേർ മരിച്ചു. 131 പേർക്കാണ് രോഗം േഭദമായത്. കൂടുതൽ പേർക്ക് രോഗം ബാധിച്ചത് ഇൻഡോറിലാണ്. ഇവിടെ മാത്രം 890 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭോപാലിൽ കോവിഡ് സ്ഥിരീകരിച്ചത് 214 ആളുകൾക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.