കോഴിക്കോട്: നിങ്ങൾ 1990 നും 2020 നും ഇടയിൽ ജോലിക്കാരനായിരുന്ന ആളാണോ? ആണെങ്കിൽ നിങ്ങൾക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയം പണം തരും. പത്തോ നൂറോ അല്ല 120000 രൂപ. അതും വെറും മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മാത്രം മതി. കേൾക്കാൻ സുഖമുള്ള ഇൗ സന്ദേശം ഇപ്പോൾ വാട്സാപ്പ് വഴി പരക്കുകയാണ്.
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഏതോ പദ്ധതിയാണെന്ന് കരുതി ആനന്ദിക്കാൻ വരെട്ട. സംഗതി ശുദ്ധ തട്ടിപ്പാണ്. മെസേജിലെ ആർക്കും മനസിലാകാത്ത വെബ് വിലാസത്തിൽ ഞെക്കിയാൽ തെളിയുന്നത് മിനിസ്ട്രി ഒാഫ് ലേബർ ആൻറ് എംപ്ലോയ്മെൻറ് ഗവൺമെൻറ് ഒാഫ് ഇന്ത്യ എന്നൊക്കെ പ്രദർശിപ്പിച്ച വെബ് പേജാണ്. മേെമ്പാടിക്ക് അശോകസ്തംഭവുമുണ്ട്. അവിടുന്ന് കടന്നാൽ ആദ്യ ചോദ്യമായി. നിങ്ങൾ ആണാണോ പെണ്ണാണോ. ഉത്തരം നൽകിയാൽ അടുത്ത ചോദ്യം കിട്ടും. 1990 നും 2020 നും ഇടക്ക് ജോലി ചെയ്തിട്ടുണ്ടോ. ഉണ്ടെങ്കിലും ഇല്ലെങ്കിലും മറന്നുപോയെങ്കിലും ഞെക്കാൻ ഒാപ്ഷൻ ഉണ്ട്. ഇൗ ഘട്ടം കടന്നാൽ ഇപ്പോൾ എവിടെയെങ്കിലും ജോലി ചെയ്തിട്ടുണ്ടോയെന്നാവും ചോദ്യം. ഇത് കടന്നു ചെല്ലുന്ന അടുത്ത പേജിൽ പണം ഇരിപ്പുണ്ട്. അത് കിട്ടണമെങ്കിൽ ഇൗ സന്ദേശം 20 പേർക്ക് വാട്സാപ് ചെയ്യണം.
പിന്നെ 15 മിനിറ്റിനുള്ളിൽ എസ്.എം.എസ് ആയി വിവരം കിട്ടും എന്നാണ് അറിയിപ്പ്. സംഗതി വിശ്വസിച്ച് വ്യാപകമായി സന്ദേശം കൈമാറി പലരും കാത്തിരിപ്പ് തുടങ്ങിയിട്ട് 20 മണിക്കൂർ വരെയായി. ജ്യോതിയും വന്നില്ല എസ്.എം.എസും വന്നില്ല. സംഗതി തട്ടിപ്പാണെന്ന് ഒരാൾ മനസിലാക്കുേമ്പാഴേക്കും 20 പേർ ഇതേ കളി തുടങ്ങിയിരിക്കും. ചുരുക്കത്തിൽ കൊറോണയെക്കാർ വേഗത്തിൽ പടരുകയാണ് ഇൗ തട്ടിപ്പ്. ഇതു തട്ടിപ്പാണെന്നും ഇതിൽ കുടുങ്ങരുതെന്നും വ്യക്തമാക്കി അധികൃതർ തന്നെ രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.