ന്യൂഡൽഹി: ഇന്ത്യയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ഒരു അയൽരാജ്യം ബോധപൂർവം ശ്രമംനടത്തുകയാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു പറഞ്ഞു.
കശ്മീരിെൻറ കാര്യത്തിൽ ഇത് പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. ഭീകരവാദികൾക്ക് ധനസഹായവും പരിശീലനവും നൽകിയാണ് ഇന്ത്യയിൽ കുഴപ്പങ്ങളുണ്ടാക്കുന്നതെന്നും വെങ്കയ്യ അഭിപ്രായപ്പെട്ടു. ശ്രീനഗറിലും പരിസരത്തുമുള്ള അഞ്ചു സ്കൂളുകളിലെ 30 പെൺകുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. അതിൽ അനുരഞ്ജനമില്ല -ഉപരാഷ്ട്രപതി വ്യക്തമാക്കി. അദ്ദേഹത്തിെൻറ ന്യൂഡൽഹിയിലെ വസതിയിലായിരുന്നു പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.