Representational Image
Posted On
date_range Updated On
date_range കോട്ടയിൽ വീണ്ടും ആത്മഹത്യ; ഇരുപതുകാരൻ ജീവനൊടുക്കി
ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും ആത്മഹത്യ. ഉത്തർപ്രദേശിലെ കനൗജ് സ്വദേശിയായ ഉറൂജ് (20) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി കോട്ടയിൽ താമസിക്കുകയായിരുന്നു.
ചൊവ്വാഴ്ചയായിരുന്നു സംഭവം. ഏറെ തവണ കുടുംബം യുവാവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ജവഹർ നഗറിൽ താമസിക്കുന്ന ഉറൂജിന്റെ സുഹൃത്തുക്കളെ കുടുംബം ബന്ധപ്പെടുകയും ഇവർ കോട്ടയിലെത്തി അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. അധികൃതർ ഉറൂജിന്റെ മുറിയിലെത്തി വാതിലിൽ മുട്ടിയെങ്കിലും തുറക്കാതായതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെയാണ് ഉറൂജിനെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
അടുത്തിടെ കോട്ടയിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി ഫാനിൽ സ്ഥാപിച്ച ആൻറി ഹാങ്ങിങ് ഉപകരണത്താൽ രക്ഷപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.