Posted On
date_range Updated On
date_range മഹാരാഷ്ട്ര പൊലീസിൽ 24 മണിക്കൂറിനിടെ 80 പേർക്ക് കോവിഡ്
മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്ര പൊലീസിലെ 80 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ പൊലീസ് സേനയിലെ കോവിഡ് ബാധിതരുടെ എണ്ണം 1889 ആയി.
1,031 പേർ ചികിത്സയിലാണ്. 838 പേർ രോഗമുക്തരായി. രണ്ട് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ സേനയിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി.
കോവിഡ് അതിവേഗംപടർന്നു പിടിച്ചതോടെ മഹാരാഷ്ട്രയിൽ ആരോഗ്യ രംഗം അതി സങ്കീർണമായാണ് മുന്നോട്ടു പോകുന്നത്. . പ്രതിദിനം രോഗബാധിതരുടെ എണ്ണം 3000ത്തിന് മുകളിലാണ്. 52,667 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. 1,695 പേർ മരണത്തിന് കീഴടങ്ങി. 15,786 പേർ രോഗമുക്തരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.