ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,767 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 1,31,868 ആയി.
54,440 പേർക്ക് രോഗം ഭേദമായി. 147 കോവിഡ് മരണങ്ങളാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3867 ആയി. 47,190 പേർക്ക് രോഗം ബാധിച്ച മഹാരാഷ്ട്രയാണ് കോവിഡ് ബാധിതരിൽ ഒന്നാം സ്ഥാനത്ത്. 15,512 രോഗികളുമായി തമിഴ്നാട് രണ്ടാം സ്ഥാനത്തുണ്ട്. ഗുജറാത്ത്, ഡൽഹി തുടങ്ങി സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്.
കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനിടയിലും ആഭ്യന്തര വിമാനസർവീസുകൾക്ക് തിങ്കളാഴ്ച തുടങ്ങുകയാണ്. മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് വിമാന സർവീസ് തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.