ഛത്തിസ്​ഗഢിൽ രണ്ട്​  നക്​സലു​കളെ വധിച്ചു 

റാ​യ്​​പു​ർ: ഛത്തി​സ്​​ഗ​ഢി​ലെ സു​ക്​​മ ജി​ല്ല​യി​ൽ പൊ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട്​ ന​ക്​​സ​ലു​ക​ൾ  കൊ​ല്ല​പ്പെ​ട്ടു. ഞാ​യ​റാ​ഴ്​​ച രാ​ത്രി ജി​ല്ല റി​സ​ർ​വ്​ ഗാ​ർ​ഡ്​ സേ​നാം​ഗ​ങ്ങ​ൾ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ന​ക്​​സ​ലു​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ്​ ന​ക്​​സ​ലു​ക​ൾ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന്​​ ദ​​േ​ന്ത​വാ​ഡ റേ​ഞ്ച്​ ഡി.​െ​എ.​ജി പി. ​സു​ന്ദ​ർ​രാ​ജ്​ പ​റ​ഞ്ഞു. ഇ​രു​പ​ക്ഷ​ത്തു​നി​ന്നു​മു​ണ്ടാ​യ രൂ​ക്ഷ വെ​ടി​വെ​പ്പി​നു​ശേ​ഷം സ്​​ഥ​ല​ത്തു​നി​ന്ന്​ യൂ​നി​ഫോം ധ​രി​ച്ച ര​ണ്ട്​ ന​ക്​​സ​ലു​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 13 തോ​ക്കു​ക​ളും 13 സ്​​ഫോ​ട​ക​വ​സ്​​തു​ക്ക​ളും റേ​ഡി​യോ-​വ​യ​ർ​ലെ​സ്​ സെ​റ്റു​ക​ളും ബാ​റ്റ​റി​ക​ളും സോ​ളാ​ർ ​േപ്ല​റ്റു​ക​ളും ക​ണ്ടെ​ടു​ത്തു. 

മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ ഗൊ​ല​പ്പ​ള്ളി ലോ​ക്ക​ൽ ഒാ​ർ​ഗ​നൈ​സേ​ഷ​നി​ൽ​പെ​ട്ട​വ​രാ​ണെ​ന്ന്​ മ​ന​സ്സി​ലാ​യ​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു.

Tags:    
News Summary - Naxals killed in Sukma- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.