Posted On
date_range Updated On
date_range ഒഡീഷയിൽ നക്സൽ കമാൻഡറെ കൊലപ്പെടുത്തി
ഭുവനേശ്വർ: ഒഡീഷയിലെ മൽകാൻഗിരിയിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ നക്സൽ കമാൻഡറെ കൊലപ്പെടുത്തി. ചിത്രകൊണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനമേഖലയിൽ ഡിസ്ട്രിക്റ്റ് വളണ്ടറി ഫോഴ്സ് നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് നക്സൽ കമാൻഡർ കൊലപ്പെട്ടത്. ഇയാളിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കൂടുതൽ നക്സലുകൾക്കായി സേന തെരച്ചിൽ തുടരുകയാണ്.
വ്യാഴാഴ്ച ഛത്തിസ്ഗഢിലെ സുഖ്മ ജില്ലയിൽ ഡിസ്ട്രിക്റ്റ് ഫോഴ്സ് നടത്തിയ തെരച്ചിലിൽ 13 നക്സലുകളെ അറസ്റ്റു ചെയ്തിരുന്നു.
കഴിഞ്ഞ വർഷം നവംബറിൽ ഒഡീഷയിലെ മൽകാൻഗിരി പൊലീസ് സ്റ്റേഷനിൽ 77 സ്ത്രീകൾ ഉൾപ്പെടെ 222 നക്സലുകൾ കീഴടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.