ഝാർഖണ്ഡിൽ സുരക്ഷാസേനക്ക് നേരെ നക്സൽ ആക്രമണം

റാഞ്ചി: ഝാർഖണ്ഡിൽ സുരക്ഷാസേനക്ക് നേരെ നക്സലുകളുടെ ബോംബ് ആക്രമണം. 15 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇതിൽ എട ്ടോളം പേർ കോബ്ര ഫോഴ്സിലെയും ബാക്കിയുള്ളവർ ഝാർഖണ്ഡ് പൊലീസിലെയും അംഗങ്ങളാണ്.

ഝാർഖണ്ഡിലെ സരൈകേല മേഖലയിലെ കുചൈ ഏരിയയിലാണ് സംഭവം. നക്സൽ വിരുദ്ധ സേനയായ 209 കോബ്ര ഫോഴ്സും ഝാർഖണ്ഡ് പൊലീസും സംയുക്തമായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഐ.ഇ.ഡി ബോംബ് പൊട്ടിത്തെറിച്ചത്.

പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർഗം റാഞ്ചിയിലെ ആശുപത്രിയിൽ എത്തിച്ചു.

Tags:    
News Summary - Naxal Attack to Anti Naxal Force -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.