photo: Wikimedia commons

ഐ.എൻ.എസ് ബെത്​വയിൽ ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചനിലയിൽ

മുംബൈ: യുദ്ധക്കപ്പലായ ഐ.എൻ.എസ് ബെത്​വയിലെ ഉദ്യോഗസ്ഥനെ കാബിനിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ര​മേ​ശ് ചൗ​ധ​രി (22) ആ​ണ് മ​രി​ച്ച​ത്.

സമീപത്തുനിന്ന് തോക്ക് കണ്ടെടുത്തു. സ്വയം ജീവനൊടുക്കിയതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കൊളാബ പൊലീസ് പറഞ്ഞു.

ജോധ്പൂർ സ്വദേശിയാണ് ഇദ്ദേഹം. ലീവ് കഴിഞ്ഞ് രണ്ടു ദിവസം മുമ്പാണ് രമേശ് തിരിച്ചെത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.