നാവികസേനയുടെ യുദ്ധ വിമാനം മംഗളൂരുവില്‍ ഇടിച്ചിറക്കി

ന്യൂഡല്‍ഹി/മംഗളൂരു: ഇന്ത്യന്‍ നാവികസേനയുടെ എം.ഐ.ജി 29 കെ യുദ്ധവിമാനം പറക്കുന്നതിനിടെ തകരാറു കണ്ടത്തെിയതിനെ തുടര്‍ന്ന് മംഗളൂരു വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങ് നടത്തി. ലാന്‍ഡിങ്ങിനിടെ ടയര്‍ പൊട്ടുകയും ചെയ്തതോടെ റണ്‍വേയില്‍ ഏറെനേരം നിര്‍ത്തിയിടേണ്ടിവന്നു.

മൂന്നു മണിക്കൂറോളം വിമാനം റണ്‍വെയില്‍ തടസ്സം സൃഷ്ടിച്ചതോടെ എട്ട് വിമാനങ്ങളെ ഇത് ബാധിച്ചു. നാവികസേന വക്താവ് ക്യാപ്റ്റന്‍ ഡി.കെ ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. വൈകുന്നേരം എട്ടു മണിയോടെയാണ് റണ്‍വേ പ്രവര്‍ത്തനയോഗ്യമാക്കിയത്. മംഗളൂരുവില്‍ നിന്ന് നിരവധി വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു.

Tags:    
News Summary - Navy MiG 29K makes emergency landing at Mangaluru airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.