Posted On
date_range Updated On
date_range നാഷണൽ സ്കൂൾ ഒാഫ് ഡ്രാമ അധ്യാപകനെതിരെ ലൈംഗികാരോപണം
ന്യൂഡൽഹി: നാഷണൽ സ്കൂൾ ഒാഫ് ഡ്രാമ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വിദ്യാർഥിയുടെ പരാതി.ഗസ്റ്റ് അധ്യാപകനായി എത്തിയ 62 കാരനെതിരെയാണ് വിദ്യാർഥി പരാതി നൽകിയിരിക്കുന്നത്.
പരീക്ഷ സംഘടിപ്പിക്കാനെത്തിയ ഗസ്റ്റ് അധ്യാപകൻ പീഡിപ്പിച്ചന്നാണ് പരാതി. നാടകത്തിെൻറ ഒരു ഭാഗം അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെട്ട അധ്യാപകൻ അനുചിതമായ രീതിയിൽ ശരീരത്തിൽ സ്പർശിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
വിദ്യാർഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.