Posted On
date_range Updated On
date_range ബി.ജെ.പി റാലിക്കിടെ ദേശീയ പതാകയെ അപമാനിച്ചതായി കേസ്
ജമ്മു: ജമ്മു-കശ്മീരിലെ കഠ്വയിൽ ബി.ജെ.പി എം.എൽ.എ നയിച്ച റാലിയിൽ ദേശീയ പതാക തലകീഴായി പ്രദർശിപ്പിെച്ചന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മുൻ മന്ത്രിയും കഠ്വ ജില്ലയിലെ മുതിർന്ന ബി.ജെ.പി നേതാവുമായ രാജീവ് ജസ്രോട്യ നയിച്ച പ്രകടനത്തിൽ ദേശീയ പതാക തലകീഴായി പിടിച്ചെന്ന്, പ്രദേശവാസിയായ വിനോദ് നിജ്ജാവൻ കഠ്വ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഇതിനു തെളിവായി വിഡിയോ ദൃശ്യങ്ങളും ഹാജരാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി പ്രകടനമായി നീങ്ങിയ പ്രവർത്തകരാണ് ദേശീയ പതാകയെ അപമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.