Posted On
date_range Updated On
date_range പ്രതിപക്ഷം എന്ന നിലയിലും കോൺഗ്രസ് പരാജയപ്പെട്ടു- മോദി
ന്യൂഡൽഹി: ബി.ജെ.പിക്ക് അനുകൂലമായി 2014നേക്കാൾ വലിയ തരംഗമാണ് ഇപ്പോൾ രാജ്യത്തുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പറന്ന് പോകാതിരിക്കാൻ പ്രതിപക്ഷം കൈകോർക്കുകയാണ്. ഒരോ ദിവസവും പ്രതിപക്ഷം പുതിയ കള്ളങ്ങളുമായി രംഗത്തെത്തുകയാണെന്നും മോദി കുറ്റപ്പെടുത്തി.
ഭരണരംഗത്തെ കെടുകാര്യസ്ഥതയും അഴിമതി തടയുന്നതിൽ പരാജയവും മൂലമാണ് ജനങ്ങൾ കോൺഗ്രസിനെ തിരസ്കരിച്ചത്. ഇപ്പോൾ പ്രതിപക്ഷം എന്ന നിലയിലും കോൺഗ്രസ് പരാജയപ്പെട്ടുവെന്നും മോദി വ്യക്തമാക്കി. ബി.ജെ.പി പ്രവർത്തകരുടെ യോഗത്തിൽ പ്രസംഗിക്കുേമ്പാഴാണ് മോദി പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.