പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത കേസിൽ ടെലിവിഷൻ താരം അറസ്റ്റിൽ

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത കേസിൽ ടെലിവിഷൻ താരം പേൾ വി. പുരി അറസ്റ്റിൽ. നിലവിൽ പൊലീസ്​ കസ്റ്റഡിയിലാണ്​ പേൾ. പോക്​സോ പ്രകാര​മാണ്​ നടന്‍റെ അറസ്റ്റ്​.

ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കാൻ അവസരം വാഗ്​ദാനം ചെയ്​ത്​ പെൺകുട്ടിയെ ബലാത്സംഗം ചെയ്​തുവെന്നും അപമാനിച്ചുവെന്നുമാണ്​ പരാതി.

നടനെതിരെയും മറ്റു അഞ്ചുപേർ​ക്കുമെതിരെയുമാണ്​ മാൽവാനി പൊലീസ്​ കേസെടുത്തിരുന്നത്​. പ്രതികൾ ആദ്യം കാറിൽവെച്ച്​ ബലാത്സംഗം ചെയ്​തതായും പിന്നീടും നിരവധി തവണ ബലാത്സംഗം ചെയ്​തതായും പെൺകുട്ടി പൊലീസിന്​ നൽകിയ മൊഴിയിൽ പറയുന്നു.

പെൺകുട്ടിയും കുടുംബവും പരാതി നൽകിയതിനെ തുടർന്ന്​ വെള്ളിയാഴ്ച വൈകിട്ടാണ്​ ഇയാൾ അറസ്റ്റിലാകുന്നത്​.

നിരവധി ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായ നടനാണ്​ പേൾ. നാഗിൻ 3, ബ്രഹ്​മരക്ഷസ്​ 2, ദിൽ കി നസർ സേ ഖൂബ്​സുരത്ത്​ തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്​തിരുന്നു.

Tags:    
News Summary - Naagin 3 actor Pearl V Puri arrested in an alleged rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.