മൈസൂരുവിൽ ജ്വല്ലറി ഉടമയെ കബളിപ്പിച്ച്​ സ്വർണം തട്ടി; മലയാളി അറസ്​റ്റിൽ

ബംഗളൂരു: മൈസൂരുവിൽ ജ്വല്ലറി ഉടമയെ കബളിപ്പിച്ച്​ സ്വർണം തട്ടിയെടുത്ത കേസിൽ മലയാളി പിടിയിലായി. കാസർകോട്​ ആലമ്പാടി റോഡ്​ മുട്ടത്തൊടി വില്ലേജ്​ റഹ്​മാനിയ നഗർ അലി ബറകത്ത്​ ഹൗസിൽ എസ്​.എ. ഹമീദലിയെയാണ്​ മൈസൂരു ലഷ്​കർ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ലഷ്​കർ മൊഹല്ല കെ.ആർ ഹോസ്​പിറ്റൽ റോഡിലെ 'ശ്രീമാതാജി ജ്വല്ലറി' ഉടമ ഇന്ദർ ചന്ദ്​ ആണ്​ കബളിപ്പിക്കപ്പെട്ടത്​. പ്രതിയിൽനിന്ന്​ 45 ലക്ഷത്തി​െൻറ സ്വർണവും ഇയാൾ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു.

ലഷ്​കർ മൊഹല്ലയിലെ ഗരഡികേരിയിൽ കഴിഞ്ഞവർഷം ഒക്​ടോബറിൽ ജ്വല്ലറി ആരംഭിച്ച ഹമീദലി ഇന്ദർ ചന്ദുമായി ചെറിയ ബിസിനസ്​ ഇടപാടുകൾ നടത്തി ഇയാളുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നെന്ന്​ പൊലീസ്​ പറഞ്ഞു.

2019 ഒക്​ടോബർ 31ന്​ ഇന്ദർ ചന്ദിൽനിന്ന്​ ഒരു കി​േലാ വരുന്ന സ്വർണക്കട്ടി കൈപ്പറ്റിയ ഹമീദലി കുറച്ചു തുകമാത്രം കൈമാറി. പിന്നീട്​ ബാക്കി തുക ആവശ്യപ്പെട്ടിട്ടും നൽകാതായതോടെ പരാതിക്കാരൻ പൊലീസിനെ സമീപിക്കുകയായിരുന്നു. കേസ്​ രജിസ്​റ്റർ ചെയ്​ത ലക്ഷ്​കർ മൊഹല്ല പൊലീസ്​ കാസർകോ​െട്ട ലോഡ്​ജിൽവെച്ചാണ്​ പ്രതിയെ പിടികൂടിയത്​. സ്വർണക്കട്ടിയിൽനിന്ന്​ 500 ഗ്രാം ബംഗളൂരുവിൽ ഒരാൾക്കും ബാക്കി ചെറിയ കഷണങ്ങളാക്കി പലർക്കും​ വിറ്റതായി പ്രതി പൊലീസിനോട്​ വെളിപ്പെടുത്തി. പ്രതിയുടെ മൊഴിയുടെ അടിസ്​ഥാനത്തിൽ പൊലീസ്​ ബംഗളൂരുവിൽനിന്ന്​ അരക്കിലോ സ്വർണം വീണ്ടെടുത്തു. തട്ടിപ്പ്​ നടത്തിയ തുകകൊണ്ട്​ പ്രതി സ്വന്തമാക്കിയ ആഡംബര കാറും പിടിച്ചെടുത്തു. 

Tags:    
News Summary - Mysuru jewellery Theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.