Posted On
date_range Updated On
date_range പാളത്തിലേക്ക് വീണ കുഞ്ഞിന് നേരെ ചീറിപ്പാഞ്ഞ് ട്രെയിൻ; രക്ഷകനായി റെയിൽവേ ജീവനക്കാരൻ, വിഡിയോ കാണാം
മുംബൈ: റെയിൽവേ സ്റ്റേഷനിൽ നിന്നും പാളത്തിലേക്ക് വീണ കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന റെയിൽവേ ജീവനക്കാരന്റെ വിഡിയോ വൈറലാകുന്നു. മുംബൈയിലെ വൻഗണി റെയിൽവേ സ്റ്റേഷൻ ജീവനക്കാരൻ മയുർ ഷെൽക്കെയാണ് അസാമാന്യ ധീരതയിലൂടെ കൈയടി നേടിയത്.
റെയിൽവേ പ്ലാറ്റ്ഫോമിലൂടെ നടന്ന് പോകുന്നതിനിടെ കുഞ്ഞ് റെയിൽവേ പാളത്തിലേക്ക് വീഴുകയായിരുന്നു. പ്ലാറ്റ്ഫോമിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കുഞ്ഞിന് സാധിച്ചില്ല. തൊട്ടുപിന്നാലെ ട്രെയിൻ വരുന്നുണ്ടായിരുന്നു. എന്നാൽ ഓടിയെത്തിയ റെയിൽവേ ജീവനക്കാരൻ നിമിഷങ്ങളുടെ വ്യത്യാസത്തിൽ കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. കേന്ദ്ര റെയിൽേവ മന്ത്രി പിയുഷ് ഗോയൽ അടക്കമുള്ളവർ മയുർ ഷെൽക്കെയെ അഭിനന്ദിച്ച് രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.