Posted On
date_range Updated On
date_range 22ാം നിലയിൽ കൈകുത്തി നിന്ന് അഭ്യാസപ്രകടനം നടത്തിയയാൾ അറസ്റ്റിൽ
മുംബൈ: ബഹുനില കെട്ടിടത്തിെൻറ 22ാം നിലയിൽ കൈകുത്തി അഭ്യാസപ്രകടനം നടത്തിയയാൾ മുംബൈയിൽ അറസ്റ്റിൽ. നോമാൻ ഡിസൂസ എന്നയാളാണ് മുംബൈ പൊലീസിെൻറ പിടയിലായത്. ഒരാൾക്ക് നിൽക്കാൻ മാത്രം വീതിയുള്ള സ്ഥലത്ത് കൈകുത്തി നിന്ന് ഇയാൾ അഭ്യാസ പ്രകടനം നടത്തുന്നതിെൻറ വിഡിയോ വൈറലായിരുന്നു.
കണ്ഡിവാലിയിലെ എസ്.ആർ.എ ബിൽഡിങ്ങിന് മുകളിലായിരുന്നു ഇയാളുടെ അഭ്യാസ പ്രകടനം. രണ്ടടി മാത്രം വീതിയുള്ള മതിലിൽ കൈകുത്തിയായിരുന്നു സർക്കസ്. ഇയാളുടെ സുഹൃത്തുക്കൾ വിഡിയോ മൊബൈലിൽ പകർത്തുകയും പിന്നീട് ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു.
ഇതുപോലുള്ള സാഹസിക വിഡിയോ ചിത്രീകരണത്തിനിടെ ആളുകൾ മരിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് ഇത്തരം കേസുകളിൽ പൊലീസ് നടപടികൾ കർശനമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.