Posted On
date_range Updated On
date_range ഡെലിവറി ബോയ് മുസ്ലിം; ഓർഡർ ചെയ്ത സാധനം സ്വീകരിക്കാതിരുന്നയാൾ അറസ്റ്റിൽ
മുംബൈ: ഡെലിവറി ബോയ് മുസ്ലിംമായതിെൻറ പേരിൽ ഓർഡർ ചെയ്ത സാധനങ്ങൾ സ്വീകരിക്കാതിരുന്നയാൾ അറസ്റ്റിൽ. താനെയ ിലെ കാഷിമോരയിൽ ചൊവ്വാഴ്ചയാണ് സംഭവം. മതത്തിെൻറ പേരിൽ സാധനങ്ങൾ സ്വീകരിക്കാന്‍ തയാറാകാതിരുന്ന ഗജാനന്‍ ചതു ര്‍വേദി(51)യെന്നയാളാണ് അറസ്റ്റിലായത്.
ചതുർവേദി ഓൺലൈനായി ഓർഡർ ചെയ്ത സാധനങ്ങൾ നൽകാനാണ് ഡെലിവറിബോയ് എത്തിയത്. വീട്ടിലെത്തിയ യുവാവിനോട് ഇയാൾ പേര് ചോദിക്കുകയും മുസ്ലിം ആണെന്നറിഞ്ഞതോടെ സാധനങ്ങൾ നിരസിക്കുകയുമായിരുന്നു.
ഡെലിവറി ബോയ്യുടെ പരാതിയിൽ ഇയാള്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഐ.പി.സി സെക്ഷന്‍ 295 (എ) പ്രകാരം കേസെടുത്താതായി പൊലീസ് ഓഫീസര്‍ സഞ്ജയ് ഹസാരെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.