Posted On
date_range Updated On
date_range ശൗചാലയത്തിൽ പണം നൽകാതെ പോയയാളെ ജീവനക്കാരൻ അടിച്ചുകൊന്നു
മുംബൈ: പൊതു ശൗചാലയത്തിന്റെ സൂക്ഷിപ്പുകാരൻ ഒരാളെ കൊലപ്പെടുത്തി. സെൻട്രൽ മുംബൈയിലെ ദാദർ ഏരിയയിലെ ബസ് സ്റ്റാൻഡിന് മുന്നിലുള്ള പൊതു ടോയ്ലറ്റിന് സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ശൗചാലയം ഉപയോഗിച്ചിട്ട് പണം നൽകാതെ മടങ്ങിയ രാഹുൽ പവാർ എന്നയാളെ ടോയ്ലറ്റ് ജീവനക്കാരനായ വിശ്വജിത്ത് കൊലപ്പെടുത്തുകയായിരുന്നു.
രാഹുൽ പവാറിനെ വിശ്വജിത്ത് തടഞ്ഞുനിർത്തി ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. പവാർ തന്നെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്നും തുടർന്ന് മരക്കമ്പി കൊണ്ട് പവാറിനെ അടിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു എന്നാണ് വിശ്വജിത്ത് നൽകിയ മൊഴി. മതുംഗ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.