Posted On
date_range Updated On
date_range കനയ്യലാലിന്‍റെ കൊലപാതകത്തെ അനുകൂലിച്ചു, പെൺകുട്ടിക്ക് വധഭീഷണി
മുംബൈ: നൂപുർ ശർമയെ ഫേസ്ബുക്കിലൂടെ പിന്തുണച്ചതിനെ തുടർന്ന് കനയ്യലാലിനെ കൊലപ്പെടുത്തിയതിനെ അനുകൂലിച്ച സ്കൂൾകുട്ടിക്ക് അജഞാതരിൽ നിന്ന് വധഭീഷണി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പെൺകുട്ടി ഇക്കാര്യം അറിയിച്ചത്. പോസ്റ്റ് ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വാട്ട്സ് ആപ്പിൽ സന്ദേശം ലഭിച്ചുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. പിന്നീട് ഫോണിൽ വിളിച്ചും ഭീഷണിപ്പെടുത്തി. ജൂലൈ ഒന്നിനാണ് സംഭവം നടന്നത്.
സന്ദേശങ്ങൾ വരുമ്പോൾ ഫോൺ കുട്ടിയുടെ അമ്മയുടെ കൈയിലായിരുന്നു. മോശം ഭാഷയിൽ സംസാരിക്കുകയും ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തില്ലെങ്കിൽ കുട്ടിയുടെ ജീവൻ അപായപ്പെടുത്തുമെന്നും വിളിച്ചയാൾ പറഞ്ഞു.
വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണത്തിനായി രണ്ട് സംഘങ്ങളെ നിയോഗിച്ചുവെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.