Posted On
date_range Updated On
date_range രാഹുലിന് ഐക്യദാർഢ്യം; മിലിന്ദ് ദിയോറ രാജിവെച്ചു
മുംബൈ: മുംബൈ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മിലിന്ദ് ദിയോറ രാജിവെച്ചു. പാർട്ടിയെ നവീകരിക്കാനുള്ള രാഹുൽ ഗാ ന്ധിയുടെ ശ്രമങ്ങൾക്ക് പിന്തുണയായാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയതലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന ്നതിനായി പ്രവർത്തിക്കുമെന്ന് 42കാരനായ മലിന്ദ് ദിയോറ വ്യക്തമാക്കി. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് വരെ പാർട്ടിയെ നയിക്കാൻ മുതിർന്ന മൂന്ന് അംഗങ്ങളുടെ പാനൽ രൂപവത്കരിച്ചതായും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാഹുൽ ഗാന്ധിയുടെ രാജി പ്രഖ്യാപനത്തിന് ശേഷം അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരവധി കോൺഗ്രസ് നേതാക്കളാണ് രാജിവെച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.