Posted On
date_range Updated On
date_range റോഹത്ഗി വീണ്ടും അറ്റോണി ജനറലാകും
ന്യൂഡൽഹി: മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി വീണ്ടും അറ്റോണി ജനറൽ പദവിയിലേക്ക്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കെ.കെ. വേണുഗോപാൽ തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ച സാഹചര്യത്തിലാണ് മുകുൾ റോഹത്ഗി ഒക്ടോബർ ഒന്നിന് വീണ്ടും ഈ പദവിയിൽ എത്തുന്നത്.
ആധാർ കേസ്, ജഡ്ജി ബി.എച്ച്. ലോയയുടെ മരണം അടക്കം കേസുകളിൽ സർക്കാറിനുവേണ്ടി അദ്ദേഹം ഹാജരായിരുന്നു. വാജ്പേയി സർക്കാറിന്‍റെ കാലത്ത് അഡീഷനൽ സോളിസിറ്റർ ജനറൽ പദവി വഹിച്ചു. ഒന്നാം മോദി സർക്കാറിന്‍റെ കാലത്ത് 2014 മുതല്‍ മൂന്നു വര്‍ഷമാണ് അറ്റോണി ജനറലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.