Posted On
date_range Updated On
date_range മല്യയെപ്പോലെ പെരുമാറരുത്; മോയിന്‍ ഖുറൈശിയോട് കോടതി
ന്യൂഡല്‍ഹി: വിജയ് മല്യയെപ്പോലെ പെരുമാറരുതെന്ന് മാംസ കയറ്റുമതി വ്യാപാരി മോയിന്‍ ഖുറൈശിയോട് ഡല്‍ഹി ഹൈകോടതി. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഹൈകോടതി പരാമര്‍ശം. നവംബര്‍ പകുതിയോടെ ഇന്ത്യയില്‍ തിരിച്ചത്തെി ചോദ്യംചെയ്യലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരാകണമെന്നും കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഖുറൈശി ഇപ്പോള്‍ ദുബൈയിലാണ്.
15 ദിവസത്തേക്ക് അറസ്റ്റ് തടയണമെന്ന അദ്ദേഹത്തിന്‍െറ അപേക്ഷ തള്ളിയാണ് ജസ്റ്റിസ് എ.കെ. പഥകിന്െറ ഉത്തരവ്. ആദ്യം ഇന്ത്യയിലത്തെി ചോദ്യംചെയ്യലിന് വിധേയമാകുകയാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഖുറൈശിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നികുതിവെട്ടിപ്പിനും ഹവാല ഇടപാടിനും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.