Posted On
date_range Updated On
date_range ചോരകുഞ്ഞിനെ മാതാവ് ചുട്ടുകൊന്നു
മംഗളൂരു: പ്രസവിച്ച് പന്ത്രണ്ടാം നാൾ യുവതി ചോരക്കുഞ്ഞിനെ മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊന്നു. ജനിച്ചത് പെൺകുഞ്ഞാണെന്ന് അറിഞ്ഞ് ബന്ധുക്കളുടെ അവഗണനയിൽ മനംനൊന്താണ് യുവതി ക്രൂരത കൃത്യം നടത്തിയതെന്നാണ് വിവരം. ഭട്കൽ വെങ്കടപുരിൽ മത്സ്യത്തൊഴിലാളി ഗോപാലിന്‍റെ ഭാര്യ യശോദയെ (27) സംഭവവുമായി ബന്ധപ്പെട്ട് ഭട്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്നു വർഷം മുമ്പായിരുന്നു യശോദയുടെ വിവാഹം. പെൺകുഞ്ഞിന് ജന്മം നൽകിയതറിഞ്ഞ് ഭർതൃവീട്ടുകാർ വീട്ടുകാർ ആശുപത്രിയിൽ ചെന്നില്ല. വീട്ടിലെത്തിയപ്പോൾ സ്വന്തം രക്ഷിതാക്കളും അവഗണിച്ചു. തീപ്പിടിച്ച് പിടഞ്ഞ കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് യശോദയുടെ സഹോദരൻ എടുത്ത് മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗോപാല മീൻപിടിക്കാൻ പോയ വേളയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.