Posted On
date_range Updated On
date_range പാർലമെൻറ് സമ്മേളനം ബുധനാഴ്ച പിരിഞ്ഞേക്കും
ന്യൂഡൽഹി: പാർലമെൻറിെൻറ വർഷകാല സമ്മേളനം ബുധനാഴ്ച പിരിഞ്ഞേക്കും. ഒക്ടോബർ ഒന്നുവെര നടത്താൻ നിശ്ചയിച്ചിരുന്ന സമ്മേളനം എം.പിമാർക്കിടയിൽ കോവിഡ്വ്യാപനം വർധിച്ചതിനാൽ നേരേത്ത പിരിയാൻ പാർട്ടികൾക്കിടയിൽ ധാരണയുണ്ടായിരുന്നു.
എട്ട് എം.പിമാരെ രാജ്യസഭയിൽ സസ്പെൻഡ് ചെയ്ത നടപടി, പ്രതിപക്ഷ പാർട്ടികളുടെ സഭാ ബഹിഷ്കരണത്തിലേക്കാണ് എത്തിയത്. എന്നാൽ, അത് കാര്യമാക്കാതെ തിരക്കിട്ട് സുപ്രധാന ബില്ലുകൾ കൂട്ടത്തോടെ പാസാക്കുന്നതായിരുന്നു രണ്ടു സഭകളിലും ചൊവ്വാഴ്ചത്തെ കാഴ്ച.
ബുധനാഴ്ച രാജ്യസഭ അഞ്ചു ബില്ലുകൾ പാസാക്കി അനിശ്ചിത കാലത്തേക്ക് പിരിയുമെന്നാണ് സൂചന. പ്രധാന ബില്ലുകളെല്ലാം ചൊവ്വാഴ്ചതെന്ന പാസാക്കി രാജ്യസഭയിലേക്ക് അയച്ച ലോക്സഭ ശൂന്യവേളക്ക് കൂടുതൽ സമയം അനുവദിച്ചശേഷം രണ്ടു മണിക്കൂർ നേരത്തെ പിരിഞ്ഞേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.