ദലിതുകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ലജ്ജിക്കുന്നു –മോദി

ലുധിയാന: സ്വാതന്ത്ര്യം നേടി 70 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ ദലിതുകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ കാരണം ലജ്ജകൊണ്ട് തല കുനിഞ്ഞുപോവുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം സാമൂഹിക വ്യതിചലനങ്ങളെ തിരുത്താന്‍ കൂടുതല്‍ ശ്രമങ്ങള്‍ വേണ്ടതുണ്ടെന്നും മോദി ആവശ്യപ്പെട്ടു.

ജാതീയതക്കും തൊട്ടുകൂടായ്മക്കുമെതിരെ ശബ്ദിച്ച ഗുരു ഗോബിന്ദ സിങ്ങിനെ ഉദാഹരിച്ചുകൊണ്ടാണ് മോദി ഇതു പറഞ്ഞത്. ദലിത് സഹോദരങ്ങളെ ലക്ഷ്യമിടുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇനിയും കാത്തിരുന്നുകൂടാ- അദ്ദേഹം പറഞ്ഞു.

News Summary - modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.