പെട്രോൾ, ഡീസൽ നികുതിയിലൂടെ എട്ട് വർഷത്തിനിടെ കേന്ദ്രസർക്കാർ ഊറ്റിയത് 26 ലക്ഷം കോടി രൂപ

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വർധിപ്പിച്ചതിലൂടെ മാത്രം എട്ടുവർഷത്തിനിടെ 26 ലക്ഷം കോടി രൂപയാണ് ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാർ സമ്പാദിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്.

16 ദിവസത്തിനിടെ ഇന്ത്യയിലുടനീളം പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപയാണ് വർധിച്ചത്. 2014ൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ അധികാരത്തിൽ വന്നതിനുശേഷം ഡീസലിന് 531 ശതമാനവും പെട്രോളിന് 203 ശതമാനവും എക്സൈസ് തീരുവ വർധിപ്പിച്ചിട്ടുണ്ടെന്നും മുതിർന്ന നേതാവ് പറഞ്ഞു.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വർധിപ്പിച്ചതിലൂടെ മാത്രം എട്ടുവർഷത്തിനിടെ 26 ലക്ഷം കോടി രൂപയാണ് മോദി സർക്കാർ സമ്പാദിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Tags:    
News Summary - Modi government has accrued Rs 26 lakh crore in eight years by increasing excise duty on petrol and diesel alone, says Khurshid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.