മോദിയുടെ ജന്മദിനം; സേവന ദിനം ആ​യി ആ​ച​രി​ക്കാ​ൻ തീ​രു​മാ​നം

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ന്മ​ദി​ന​മാ​യ  സെ​പ്​​റ്റം​ബ​ർ 17  ‘സേ​വാ ദി​വ​സ്’ ​ (സേ​വ​ന ദി​നം) ആ​യി ആ​ച​രി​ക്കാ​ൻ ബി.​ജെ.​പി സ​ർ​ക്കാ​റി​​​െൻറ തീ​രു​മാ​നം. ഇൗ ​ദി​വ​സം  ശ്ര​മ​ദാ​ന​മാ​യി  ഇ​ര​ട്ട​ക്കു​​ഴി ടോ​യ്​​ല​റ്റ്​ നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ  പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തും. പൊ​തു ഇ​ട​ങ്ങ​ളും വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളും ശു​ചീ​ക​രി​ക്കും.  ​​

മ​ണ്ഡ​ല​ങ്ങ​ളി​ലും താ​മ​സ​പ്ര​ദേ​ശ​ത്തും മ​റ്റും  ഇ​തി​നാ​യി  സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കു​ടി​വെ​ള്ള- ശു​ചീ​ക​ര​ണ മ​ന്ത്രി ഉ​മാ​ഭാ​ര​തി മ​റ്റു  മ​ന്ത്രി​മാ​ർ​ക്ക്​ ക​ത്തെ​ഴ​ു​തി. ഇ​തി​നു​വേ​ണ്ട എ​ല്ലാ സ​ഹാ​യ​വും ത​​െൻറ മ​ന്ത്രാ​ല​യം ന​ൽ​കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.  ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി സ​ഹ​ക​രി​ച്ച്​  സേ​വ​ന​ദി​ന​ത്തി​ൽ വി​പു​ല പ​രി​പാ​ടി​ക​ൾ ഒ​രു​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

Tags:    
News Summary - modi birthday- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.