Posted On
date_range Updated On
date_range തമിഴ്നാട്ടിൽ 600ഓളം മൊബൈൽ ടവറുകൾ മോഷണം പോയി
ചെന്നൈ: തമിഴ്നാട്ടിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ച 600ഓളം പ്രവർത്തനരഹിതമായ മൊബൈൽഫോൺ ടവറുകൾ കാണാതായെന്ന് പൊലീസിൽ പരാതി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.ടി.എൽ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എന്ന കമ്പനിയാണ് പരാതി നൽകിയത്.
കമ്പനി സംസ്ഥാനത്തുടനീളം ആറായിരത്തിലധികം ടവറുകളാണ് സ്ഥാപിച്ചിരുന്നത്. 2018 മുതൽ നഷ്ടംമൂലം കമ്പനി സേവനം അവസാനിപ്പിച്ചിരുന്നു. ഇതോടെ ടവറുകളും പ്രവർത്തനരഹിതമായി.
കോവിഡ് ലോക്ഡൗൺ സമയത്ത് മോഷ്ടാക്കൾ ടവറുകൾ അഴിച്ചുമാറ്റി കൊണ്ടുപോയതായാണ് കണ്ടെത്തൽ. ഒരു ടവറിന് 32 ലക്ഷം രൂപ വിലമതിക്കും.
പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.