ത്രിപുരയിൽ പശുക്കടത്ത്​ ആരോപിച്ച്​ യുവാവിനെ തല്ലിക്കൊന്നു

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ലെ സി​പാ​ഹി​ജാ​ല ജി​ല്ല​യി​ൽ പ​ശ​ക്ക​ട​ത്തു​കാ​ര​നെ​ന്ന്​ ആ​രോ​പി​ച്ച്​ യു​വാ​വി​നെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു. ബം​ഗ്ലാ​ദേ​ശ്​ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന സോ​നാ​മു​റ​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പി​ടി​കൂ​ടി​യ മാ​തി​ൻ മി​യാ എ​ന്ന 29കാ​ര​നാ​ണ്​ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​യി മ​രി​ച്ച​ത്.

ര​ണ്ടു പ​ശു​ക്ക​ളു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ളാ​ണ്​ മാ​തി​നെ പി​ടി​കൂ​ടി​യ​തെ​ന്ന്​ സോ​നാ​മു​റ പൊ​ലീ​സ്​ പ​റ​ഞ്ഞു. ഓ​ടി​ക്കൂ​ടി​യ​വ​ർ അ​ടി​ച്ച്​ അ​വ​ശ​നാ​ക്കി​യ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​തി​​െൻറ പി​താ​വ്​ ശ​ഫീ​ഖ്​ മി​യാ​യു​ടെ പ​രാ​തി​യി​ൽ ര​ണ്ടു പേ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന്​ കേ​സെ​ടു​ത്ത​താ​യി ​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടി​ല്ല. അ​തേ​സ​മ​യം, ത​​െൻറ വീ​ട്ടി​ൽ​നി​ന്ന്​ പ​ശു​ക്ക​ൾ മോ​ഷ​ണം പോ​യ​താ​യി പ്ര​ദേ​ശ​വാ​സി​യു​ടെ പ​രാ​തി​യു​ണ്ടെ​ന്നും പൊ​ലീ​സ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - mob lynching kill in tripura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.