ഏക വിമാനത്താവളം അദാനിക്കോ എ.എ.ഐക്കോ നൽകുമെന്ന് മിസോറാം മുഖ്യമന്ത്രി

ഐസ്വാൾ: സംസ്ഥാനത്തെ ഏക വിമാനത്താവളം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കോ (എ.എ.ഐ) അദാനി ​ഗ്രൂപ്പിനോ കൈമാറുമെന്ന് മിസോറാം മുഖ്യമന്ത്രി ലാൽദുഹോമ. കൂടുതൽ വികസനത്തിനും നടത്തിപ്പിനുമായാണ് കൈമാറ്റമെന്നാണ് സർക്കാരിന്റെ വിശദീകരണം. വരും ദിവസങ്ങളിൽ കൈമാറ്റത്തിനായുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ലാൽദുഹോമ കൂടിക്കാഴ്ച നടത്തിയിരുന്നു. അസം-മിസോറാം അതിർത്തി തർക്കം ഷായുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് കലാപം ആവശ്യില്ലെന്നും പ്രശ്നങ്ങൾ ഉടനടി പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2021 ജൂലൈ 26 ന് ദേശീയ പാത 306ൽ വൈരെങ്‌ടെ ഗ്രാമത്തിന് സമീപമുള്ള പ്രദേശത്ത് അസമിലെയും മിസോറാമിലെയും പൊലീസ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ വെടിവെപ്പിൽ ആറ് അസം പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിരുന്നു. 

Tags:    
News Summary - Mizoram CM says will handover lone airport to AAI or Adani group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.