Posted On
date_range Updated On
date_range ബാലികയെ ബലാത്സംഗം ചെയ്ത കേസിൽ മുത്തച്ഛനും സുഹൃത്തും അറസ്റ്റിൽ
ഭോപാൽ: ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ മുത്തച്ഛനും സുഹൃത്തും പിടിയിൽ.
ഭോപാലിനടുത്ത കോലാർ മേഖലയിലാണ് സംഭവം. ബാലികയെയും മൂന്നു വയസ്സുള്ള അനിയനെയും സ്വന്തം വീട്ടിലേക്ക് എടുത്തുകൊണ്ടുപോയ സഞ്ജയ് എന്നയാളാണ് കുഞ്ഞിനെ ആദ്യം പീഡിപ്പിച്ചത്.
പിന്നീട് അമ്മയുടെ അച്ഛനും പീഡനത്തിനിരയാക്കിയതായി കോലാർ സ്റ്റേഷൻ ഇൻസ്പെക്ടർ ചന്ദ്രകാന്ത് പട്ടേൽ പറഞ്ഞു.
കൗൺസലർമാരുടെ സഹായത്തോടെ വിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണവും അറസ്റ്റും നടത്തിയത്. പ്രതികൾ ബാലികയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുഞ്ഞിെൻറ അമ്മക്ക് സംശയം തോന്നിയതിനെ തുടർന്നാണ് കാര്യങ്ങൾ ആരാഞ്ഞതും പരാതി നൽകിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.