Posted On
date_range Updated On
date_range 14കാരന്റെ തുടർച്ചയായ ഉപദ്രവം: 15കാരി ജീവനൊടുക്കി
പൂനെ വാൽചന്ദ് നഗറിൽ 14കാരന്റെ ഉപദ്രവത്തെ തുടർന്ന് 15കാരി ആത്മഹത്യ ചെയ്തു. സംഭവത്തിൽ മുഖ്യപ്രതിയായ 14കാരൻ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വാൽചന്ദ് നഗർ അസിസ്റ്റന്റ് ഇൻസ്പെക്ടർ ബീരപ്പ ലാതൂർ പറഞ്ഞു. ഗണേഷ് (24), അരുൺ ഗർഗഡെ (18) എന്നിവരാണ് മറ്റ് പ്രതികൾ.
സ്കൂളിലേക്ക് പോകുന്ന വഴിയിൽ വച്ച് 14കാരൻ തന്നെ ഉപദ്രവിച്ചിരുന്നതായി പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306, 34 വകുപ്പുകൾ പ്രകാരമാണ് കേസ്. മുഖ്യപ്രതിയായ കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കുമെന്നും, പ്രായപൂർത്തിയായ മറ്റ് പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.