Posted On
date_range Updated On
date_range പൊലീസ് ഒൗട്ട്പോസ്റ്റിൽ 15 കാരിക്ക് ക്രൂരപീഡനം; പിതാവ് ഹൃദയാഘാതം മൂലം മരിച്ചു
ലഖ്നോ: ഉത്തർ പ്രദേശിലെ ബാലിയ ജില്ലയിൽ പൊലീസ് ഒൗട്ട്പോസ്റ്റിൽ 15 കാരി ക്രൂര പീഡനത്തിനിരയായറിഞ്ഞ് പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. ഗോപാൽ നഗറിൽ രേവതി പൊലീസ് സ്റ്റേഷനു കീഴിെല ഒൗട്ട്പോസ്റ്റിലാണ് സംഭവം. രാത്രിയിൽ പെൺകുട്ടിയുടെ കരച്ചിൽ കേട്ട് പ്രദേശത്തെ യുവാക്കൾ എത്തിയപ്പോഴാണ് കോൺസ്റ്റബ്ൾ ധരം പെൺകുട്ടിയെ പീഡിപ്പിക്കുന്നത് പുറത്തറിഞ്ഞത്.
പെൺകുട്ടിയെ രക്ഷപ്പെടുത്തിയ ഇവർ പൊലീസുകാരനെ പിടികൂടുകയും ചെയ്തു. സംഭവമറിഞ്ഞ് പെൺകുട്ടിയുടെ പിതാവും സ്ഥലത്തേക്ക് പുറപ്പെട്ടു. വഴിയിൽ വെച്ചായിരുന്നു ഹൃദയാഘാതം അനുഭവപ്പെട്ടത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.