Posted On
date_range Updated On
date_range ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. വെള്ളിയാഴ്ച പുലർച്ചെ കാപ്രിൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
കുൽഗാം - ഷോപിയാൻ മേഖലയിൽ സജീവമായിരുന്ന കമ്രാൻ ഭായ് എന്ന ഹനീസാണ് കൊല്ലപ്പെട്ടത്. ഇയാൾ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളയാളാണ്. മേഖലയിൽ തിരച്ചിൽ തുടരുകയാണ് -ജമ്മു കശ്‌മീർ പൊലീസ് എ.ഡി.ജി.പി അറിയിച്ചു.
രഹസ്യ വിവരത്തെ തുടർന്ന് ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് നീക്കം നടത്തിയത്. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.