ബംഗളൂരു കഫേ സ്ഫോടന കേസ് എൻ.ഐ.എക്ക് കൈമാറി; വീണ്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

ബംഗളൂരു: ബംഗളൂരു വൈറ്റ് ഫീൽഡിലെ ബ്രൂക്ക്ഫീൽഡിൽ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എൻ.ഐ.എക്ക് കൈമാറിയതിന് പിന്നാലെ എഫ്.ഐ.ആർ വീണ്ടും രജിസ്റ്റർ ചെയ്യുകയും പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുകയും ചെയ്തു.

രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ലോക്കൽ പൊലീസിൽ നിന്ന് ശനിയാഴ്ചയാണ് കേസിന്‍റെ അന്വേഷണം കർണാടക പൊലീസിലെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) ഏറ്റെടുത്തത്. എൻ.എസ്.ജിയുടെ ബോംബ് വിദഗ്ധ സംഘവും എൻ.ഐ.എ ടീമും സ്ഥലത്ത് പരിശോധന നടത്തി.

കേസിൽ യു.എ.പി.എ വകുപ്പും ചുമത്തിയതിനാൽ വൈകാതെ എൻ.ഐ.എ ഏറ്റെടുത്തേക്കും. എൻ.എസ്.ജിയുടെ ബോംബ് വിദഗ്ധ സംഘവും എൻ.ഐ.എ ടീമും ശനിയാഴ്ച സി.സി.ബി സംഘത്തിനൊപ്പം സ്ഫോടന സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റ ഒമ്പതു പേരും ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് രാമേശ്വരം കഫേയിൽ സ്ഫോടനം നടന്നത്. തൊപ്പി ധരിച്ച് മുഖം മറച്ച് എത്തിയ പ്രതി ടൈമർ ഘടിപ്പിച്ച ബോംബ് വസ്തു അടങ്ങിയ ബാഗ് കഫേയിൽ ഒളിപ്പിച്ച് മടങ്ങുകയായിരുന്നു. ഇയാൾ വരുന്നതിന്‍റെയും മടങ്ങുന്നതിന്‍റെയുമടക്കം വിവിധ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 

Tags:    
News Summary - MHA hands over Bengaluru's Rameshwaram Cafe blast probe to NIA, agency files FIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.