Posted On
date_range Updated On
date_range കിർഗിസ്ഥാനിൽ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട ആന്ധ്ര സ്വദേശിയായ വിദ്യാർത്ഥി മരിച്ചു
ബിഷ്കെക്/ന്യൂഡൽഹി: കിർഗിസ്ഥാനിലെ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട ആന്ധ്രപ്രദേശ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. അനകപ്പള്ളി സ്വദേശി ദാസരി ചന്തു (21) ആണ് മരണപ്പെട്ടത്.കിർഗിസ്ഥാനിൽ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായിരുന്നു.
ആന്ധ്ര സ്വദേശികളായ മറ്റ് നാല് വിദ്യാർഥികൾക്കൊപ്പം ഞായറാഴ്ചയായിരുന്നു ചന്തു വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയത്. പിന്നാലെ മഞ്ഞുപാളിയിൽ അകപ്പെടുകയായിരുന്നു.
മകൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായത്തിനായി ചന്തുവിൻ്റെ കുടുംബം കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയെ സമീപിച്ചിട്ടുണ്ട്. നടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.