Posted On
date_range Updated On
date_range കക്ഷി രാഷ്ട്രീയത്തിൽ ശ്രദ്ധ കുറച്ച് ക്രമസമാധാനം മെച്ചെപ്പടുത്തൂ; യോഗിയോട് മായാവതി
ലഖ്നോ: കക്ഷി രാഷ്ട്രീയത്തിൽ ശ്രദ്ധ കുറച്ച് ക്രമസമാധാനം മെച്ചെപ്പടുത്തൂവെന്ന് യു.പി മുഖ്യമന്ത്രി യോഗി ആ ദിത്യനാഥിനോട് ബി.എസ്.പി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മായാവതി. സംസ്ഥാനത്തിെൻറ ചില ഭാഗങ്ങളിൽ മാത്രം പെ ാലീസ് നയങ്ങൾ മാറ്റിയതുകൊണ്ട് എല്ലാം ശരിയാകില്ല. നിയമവും ക്രമസമാധാന പാലനവും മെച്ചപ്പെടുത്താൻ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും മായാവതി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ലഖ്നോയിലും നോയിഡയിലും പൊലീസ് കമ്മീഷണർ സംവിധാനത്തിൽ വരുത്തിയ മാറ്റം മന്ത്രിസഭായോഗം അംഗീകരിച്ചതിന് പിന്നാലെയാണ് മായാവതിയുടെ വിമർശനം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് രണ്ട് വനിത എസ്.പിമാരെയും ഒരു വനിത എ.എസ്.പിയെയും നിയമിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.