Posted On
date_range Updated On
date_range ജമ്മു കശ്മീരില്‍ വന്‍ തീപിടിത്തം; 20 വീടുകള്‍ കത്തി നശിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിലെ നൂര്‍ബാഗ് മേഖലയില്‍ വന്‍തീപിടിത്തം. 20 വീടുകള്‍ കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്.
വ്യാഴാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ഒരു വീട്ടിലെ പാചകവാതക സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടാകുകയും തീപിടിക്കുകയുമായിരുന്നു. നിമിഷങ്ങള്‍ക്കകം സമീപ വീടുകളിലേക്കും തീ പടര്‍ന്നു.
വീടുകള്‍ക്ക് മുമ്പില്‍ ഇടുങ്ങിയ വഴിയായതിനാല്‍ അഗ്നിശമന സേനക്ക് വേഗത്തില്‍ സ്ഥലത്തേക്ക് എത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.