17കാരനെ വിവാഹംചെയ്തു; ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രെ കേസ്​

ബം​ഗ​ളൂ​രു: ഫേ​സ്​​ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 17കാ​ര​നെ വി​വാ​ഹം ചെ​യ്ത ബം​ഗ​ളൂ​രു​വി​ലെ 20കാ​രി​യാ​യ ബി.​എ​സ്​​സി ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രെ പൊ​ലീ​സ് കേ​സ്. ചി​ക്ക​മ​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ ആ​ൺ​കു​ട്ടി​ക്ക് 21 വ​യ​സ്സു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ണ് ജൂ​ൺ 15ന് ​ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ൽ​വെ​ച്ച് ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ന്ന​ത്.

ബാ​ല​വി​വാ​ഹ നി​രോ​ധ​ന​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്നും ഇ​രു​വ​രും ഇ​പ്പോ​ൾ ഒ​രു​മി​ച്ച​ല്ല ക​ഴി​യു​ന്ന​തെ​ന്നും ചി​ക്ക​മ​ഗ​ളൂ​രു എ​സ്.​പി അ​ക്ഷ​യ് മ​ച്ചി​ൻ​ന്ദ്ര പ​റ​ഞ്ഞു. മ​ടി​ക്കേ​രി​യി​ൽ ബി.​എ​സ്​​സി ന​ഴ്സി​ങ്ങി​ന് പ​ഠി​ക്കു​ന്ന 20കാ​രി മാ​താ​പി​താ​ക്ക​ളു​ടെ എ​തി​ർ​പ്പ് വ​ക​വെ​ക്കാ​തെ​യാ​ണ് 17കാ​ര​നെ വി​വാ​ഹം ക​ഴി​ച്ച​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

ആ​ൺ​കു​ട്ടി​യു​ടെ നാ​ടാ​യ ചി​ക്ക​മ​ഗ​ളൂ​രു​വി​ലെ അ​ന്ത​ര​ഘാ​ട്ട​മ്മ ക്ഷേ​ത്ര​ത്തി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. സം​ഭ​വം അ​റി​ഞ്ഞ​തോ​ടെ ഗ്രാ​മ​വാ​സി​ക​ളാ​ണ് കു​ട്ടി​ക​ളു​ടെ ഹെ​ൽ​പ് ലൈ​നി​ൽ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് വ​നി​ത ശി​ശു​ക്ഷേ​മ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Tags:    
News Summary - Married a 17-year-old man; Case against Nursing Student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.